സർക്കാർ സ്ഥാപനങ്ങൾക്കുനേരെ ദിവസവും 50,000 സൈബർ ആക്രമണങ്ങൾ

ദു​ബൈ: യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ദി​നം​പ്ര​തി ശ​രാ​ശ​രി 50,000 സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ക​യും ത​ട​യു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഭൗ​മ​രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​യി ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ൺ​മെ​ന്‍റ്​ സൈ​ബ​ർ സെ​ക്യൂ​രി​റ്റി മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ കു​വൈ​ത്തി വ്യ​ക്​​ത​മാ​ക്കി. ദു​ബൈ​യി​ൽ ന​ട​ന്ന ‘ജി.​പി.​ആ​ർ.​സി’​ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ എ​ല്ലാ ശൃം​ഖ​ല​യും ഫി​ഷി​ങ്​ ഇ-​മെ​യി​ൽ, റാ​ൻ​സം​വെ​യ​ർ എ​ന്നി​ങ്ങ​നെ എ​ല്ലാ ത​ര​ത്തി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും​ ഇ​ര​യാ​കു​ന്ന​താ​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​ക്കെ​തി​രാ​യ സൈ​ബ​ർ സു​ര​ക്ഷാ ആ​ക്ര​മ​ണ​ങ്ങ​ൾ പൊ​തു​മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യോ മൂ​ന്നി​ര​ട്ടി​യോ ആ​യി​രി​ക്കു​മെ​ന്നും ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ കു​വൈ​ത്തി പ​റ​ഞ്ഞു.

സൈ​ബ​ർ സു​ര​ക്ഷ സ്ഥാ​പ​ന​മാ​യ കാ​സ്‌​പെ​ർ​സ്‌​കി അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ യു.​എ.​ഇ​യി​ലെ 15 ശ​ത​മാ​നം സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട​താ​യി​ ക​ണ്ടെ​ത്തി​യി​രു​ന്നു. സൈ​ബ​ർ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രെ പി​ഴ​യും ത​ട​വും ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് യു.​എ.​ഇ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ യു.​എ.​ഇ സൈ​ബ​ർ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ, ഡി​ജി​റ്റ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും ത​ട​യാ​നും ചെ​റു​ക്കാ​നു​മു​ള്ള സൈ​ബ​ർ സു​ര​ക്ഷ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഗ്രൂ​പ്-​ഐ.​ബി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചി​രു​ന്നു.

മി​ഡി​ൽ ഈ​സ്റ്റ്, തു​ർ​ക്കി​യ, ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ട് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളെ കു​റി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും പ​ങ്കി​ടു​ന്ന​തി​നാ​ണ്​ ധാ​ര​ണ​യാ​യ​ത്.

Tags:    
News Summary - 50,000 cyber attacks on government institutions every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.