50,000 പേരിലേക്ക്​ ഭക്ഷണ​പ്പൊതികൾ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായ അക്കാഫ്​ സംഘം 

50,000 ഭക്ഷണ​പ്പൊതി; ചരിത്ര നേട്ടത്തി​െൻറ ഭാഗമായി അക്കാഫും

ദുബൈ: ദുബൈ ഫുഡ് ബാങ്കും വതാനി അൽ ഇമാറാത്തും ദുബൈ മുനിസിപ്പാലിറ്റിയും ചേർന്ന്​ അഞ്ചു​ മണിക്കൂറിനുള്ളിൽ 50,000 പേർക്ക്​ ഭക്ഷണപ്പൊതികളെത്തിച്ച ചരിത്ര പദ്ധതിയിൽ പങ്കാളികളായി കേരളത്തിലെ കോളജുകളുടെ അലുമ്​നികളുടെ മാതൃസംഘടനയായ അക്കാഫും. റമദാനിൽ കരുണയും സ്നേഹവും കരുതലും സഹജീവികളിലേക്ക് എത്തിക്കുന്ന വിവിധ ജീവകാരുണ്യ പ്രവൃത്തികളുടെ ഭാഗമായാണ്​ ഇതിലും പങ്കാളിയായത്​.

വി.സി. മനോജാണ്​ അക്കാഫ്​ സംഘത്തിന്​ നേതൃത്വം നൽകിയത്​. ചരിത്ര ദൗത്യത്തി​െൻറ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന്​ അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡൻറ് ചാൾസ് പോൾ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി വി.എസ്​. ബിജു കുമാർ, ട്രഷറർ റിവ ഫിലിപ്പോസ്, ജോയൻറ് സെക്രട്ടറി കെ.വി. മനോജ്, അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡൻറ് അന്നു പ്രമോദ് തുടങ്ങിയവർ പദ്ധതിയുടെ ഭാഗമായി.

വതാനി അൽ ഇമാറാത്തുമായി ചേർന്ന് അക്കാഫ് ആയിരത്തിലധികം പിസയും ആഹാര സാധനങ്ങളും സോനാപുരിലെ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്​തിരുന്നു. റമദാ​നിലെ പുണ്യപ്രവൃത്തികൾ തുടരുമെന്ന് മീഡിയ കോഓഡിനേറ്റർ സിന്ധു ജയറാം അറിയിച്ചു.

Tags:    
News Summary - 50,000 food parcels; Akaf as part of a historic achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.