അബൂദബി: നടപ്പു സാമ്പത്തികവർഷത്തെ രണ്ടാം പാദത്തിൽ 5.4 ശതകോടി ഡോളറിന്റെ വരുമാനം നേടി അഡ്നോക്. ആദ്യപാദ വർഷത്തിൽ 10.6 ശതകോടി ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാം പാദം ഉൽപാദനത്തില് 15 ശതമാനം വര്‍ധന കൈവരിച്ചു. 2022ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2023 ആദ്യപാദത്തില്‍ പ്രകൃതിവാതകത്തിനും ക്രൂഡോയിലിനും കമ്പനി വിലകുറച്ചത് വരുമാനത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.
2023 ജൂണ്‍ 30ന് അവസാനിച്ച ആറുമാസ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2.3 ശതകോടി ഡോളറാണെന്നും തങ്ങളുടെ വ്യാപാരശക്തിയാണ് അത് തെളിയിക്കുന്നതെന്നും അഡ്നോക് സി.ഇ.ഒ അഹ്മദ് അലേബ്രി പറഞ്ഞു. പ്രകൃതിവാതകത്തിനായുള്ള ആഗോള ഡിമാന്‍ഡിനെ നേരിടുന്നതിന് അഡ്നോക് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയില്‍ പ്രകൃതിവാതക പൈപ്പ്ലൈന് ശൃംഖല 3500 കിലോമീറ്റര്‍ വ്യാപിപ്പിക്കുന്നതിനായി 1.43 ശതകോടി ഡോളറിന്റെ കരാര്‍ അഡ്നോകിന് ലഭിച്ചത് കമ്പനിയുടെ വളര്‍ച്ചക്ക് തെളിവാണ്. പ്രകൃതിവാതക സ്വയംപര്യാപ്തതയെന്ന യു.എ.ഇ നയത്തിന് കരുത്തുപകരുന്നതാവും അഡ്നോക്കിന്റെ പ്രകൃതിവാതക പൈപ്പ്ലൈന് ശൃംഖലയുടെ വ്യാപനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ഏഴു ശതകോടിക്കും ഒമ്പതു ശതകോടി ഡോളറിനും ഇടയിലുള്ള 14 വര്‍ഷത്തെ വിതരണക്കരാര്‍ ജൂലൈയില്‍ പ്രഖ്യാപിച്ചതും ലോകത്തുടനീളം പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിനായി ടോട്ടല്‍ എനര്‍ജീസ് ഗ്യാസ് ആന്‍ഡ് പവറുമായി ഏര്‍പ്പെട്ട വിതരണക്കരാറും അഡ്നോക്കിന്റെ വളര്‍ച്ചക്ക് കരുത്തുപകരുന്നതാണ്. പശ്ചിമേഷ്യയില്‍നിന്ന് ഇതാദ്യമായി ജര്‍മനിയിലേക്ക് പ്രകൃതിവാതകം ഫെബ്രുവരിയില്‍ കയറ്റുമതി ചെയ്തും അഡ്നോക് ആഗോളവിപണിയില്‍ കൂടുതല്‍ ശക്തി തെളിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.