ദുബൈ: കേരളത്തിൽ നിന്നുള്ള 57 അംഗ മെഡിക്കൽ സംഘം യു.എ.ഇയിൽ എത്തി. ആസ്റ്റർ, മെഡ്കെയർ ആശുപത്രികളിലെ 21 പേരടക്കമുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നാണ് പ്രത്യേക വിമാനത്തിൽ ദുബൈയിലെത്തിയത്. യു.എ.ഇയിൽ ജോലി ചെയ്തിരുന്ന ഇവർ ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങുകയായിരുന്നു.
ഇന്ത്യയിൽനിന്ന് യു.എ.ഇയിലെത്തുന്ന മൂന്നാമത്തെ മെഡിക്കൽ സംഘമാണിത്. ആസ്റ്റര്‍, മെഡ്കെയര്‍ ജീവനക്കാര്‍ എത്തിയത് യു.എ.ഇയിലെ കോവിഡ് രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. നേരത്തെ ദുബായിലെത്തിയ 88 ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ ജീവനക്കാരുടെ ബാച്ചിനൊപ്പം ചേർന്ന് ഇവര്‍ പ്രവര്‍ത്തിക്കും.
ജീവനക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ച യു.എ.ഇ സര്‍ക്കാര്‍, ദുൈബ ഹെല്‍ത്ത് അതോറിറ്റി, ഇന്ത്യയിലെ യു.എ.ഇ എംബസി, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അലീഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.