ദുബൈ: ഹത്ത അതിർത്തി വഴി പച്ചക്കറിട്രക്കിൽ ഒളിപ്പിച്ചു കടത്തിയ ഫാൽകൺ പരുന്തുകളെ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തു. ജീവനോടെയുള്ള 64 എണ്ണത്തിനെയാണ് അനധികൃതമായി രാജ്യത്തേക്ക് കടത്തുന്നതിനിടെ പിടികൂടിയത്. അന്താരാഷ്ട്ര വ്യാപാരനിയമം ലംഘിച്ചാണ് ഫാൽകണുകളെ കടത്തിയതെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയുടെ ഫെഡറൽ നിയമമനുസരിച്ച രേഖകളോ അംഗീകാരമോ കൊണ്ടുവരുന്നതിന് നേടിയിട്ടുമില്ല. ഫാൽകണുകളെ പച്ചക്കറി ബോക്സുകൾക്കൊപ്പം വിദഗ്ധമായി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്.പിടിച്ചെടുത്ത പരുന്തുകളെ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിെൻറ വെറ്ററിനറി വിഭാഗത്തിന് കൈമാറി. അന്താരാഷ്ട്ര ഉടമ്പടികൾ അനുസരിച്ച നിയമ നടപടികൾ സ്വീകരിക്കും. അറബ് സമൂഹത്തിൽ വളരെയധികം വിലമതിക്കുന്ന ഫാൽകണുകൾ യു.എ.ഇയിലെത്തിച്ച് വിൽക്കാനാണ് കള്ളക്കടത്തുകാരുടെ ഉദ്ദേശ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. വംശനാശഭീഷണി നേരിടുന്ന എല്ലാ മൃഗങ്ങളെയും സസ്യങ്ങളെയും കള്ളക്കടത്ത് പ്രവർത്തനങ്ങളുടെ അപകടത്തിൽനിന്ന് സംരക്ഷിക്കാൻ ദുബൈ കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ കസ്റ്റംസിലെ ലാൻഡ് കസ്റ്റംസ് സെൻറർ മാനേജ്മെൻറ് ഡയറക്ടർ ഹുമൈദ് അൽ റശീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.