ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 

ശൈഖ്​ മുഹമ്മദിന്​ 73; ആശംസപ്രവാഹം

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​​ന്റെ ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സാ​പ്ര​വാ​ഹം. വെ​ള്ളി​യാ​ഴ്​​ച​യാ​യി​രു​ന്നു 73ാം പി​റ​ന്നാ​ൾ. ദു​ബൈ​യെ ലോ​ക​ത്തി​നു​മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി​നി​ൽ​ക്കു​ന്ന വ്യാ​പാ​ര-​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്​​തി​ത്വ​മെ​ന്ന നി​ല​യി​ൽ നി​ര​വ​ധി​പേ​രാ​ണ്​ സ്​​നേ​ഹ​വാ​യ്പോ​ടെ അ​ദ്ദേ​ഹ​ത്തി​ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ശം​സ നേ​ർ​ന്ന​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പി​താ​വി​ന്​ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്​​താ​ണ്​ ആ​ശം​സ​ക​ള​ർ​പ്പി​ച്ച​ത്. ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദും പി​താ​വി​ന്‍റെ പ​ഴ​യ​തും പു​തി​യ​തു​മാ​യ ചി​ത്ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ വി​ഡി​യോ​യി​ലൂ​ടെ ആ​ശം​സ നേ​ർ​ന്നു. യു.​എ.​ഇ​യി​ലെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ നി​ര​വ​ധി​പേ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും പോ​സ്റ്റ്​ ചെ​യ്തു.

16 വ​ർ​ഷ​മാ​യി ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​മി​റേ​റ്റി​​ന്റെ വി​ക​സ​ന​ത്തി​ന്​ ശ​ക്​​ത​മാ​യ നേ​തൃ​ത്വ​മാ​ണ്​ ന​ൽ​കി​യ​ത്. അ​വ​സാ​ന​മാ​യി യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യ ഹോ​പ്​ പ്രോ​ബ്, എ​ക്സ്​​പോ 2020 ദു​ബൈ അ​ട​ക്ക​മു​ള്ള​വ അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 1949 ജൂ​ലൈ 15ന്​ ​ദു​ബൈ ക്രീ​ക്കി​ന്​ സ​മീ​പം അ​ൽ ഷി​ന്ദ​ഗ​യി​ലെ ആ​ൽ മ​ക്​​തൂം കു​ടും​ബ​ത്തി​ൽ മു​ൻ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​നാ​യാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ജ​നി​ച്ച​ത്. 1968ൽ 19ാ​മ​ത്തെ വ​യ​സ്സി​ൽ രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യ​ത്​ മു​ത​ൽ രാ​ഷ്ട്ര​നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു​വ​രു​ന്നു​ണ്ട്. 

Tags:    
News Summary - 73 for Shaikh Muhammad; Greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.