അജ്മാന്: 2022ൽ അജ്മാനിലെ ഹോട്ടൽ മേഖലയില്‍ വരുമാനത്തിൽ ഒമ്പത് ശതമാനം വളർച്ച നേടി. എമിറേറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സ്ഥാപനങ്ങളുടെ ജനറൽ മാനേജർമാരുടെ വാർഷികയോഗത്തില്‍ അവതരിപ്പിച്ച കണക്കിലാണ് വളര്‍ച്ച വ്യക്തമാക്കുന്നത്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഹോട്ടൽ മേഖലയിലെ മൊത്തം വരുമാനത്തിൽ എമിറേറ്റ് ഒമ്പത് ശതമാനം വളർച്ച കൈവരിക്കുകയും രാജ്യത്തിന് പുറത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം 26 ശതമാനം വർധിക്കുകയും ചെയ്തു. ഹോട്ടല്‍ മുറികളുടെ ശരാശരി വില 14 ശതമാനം വർധിച്ചു.
അജ്മാനിലെ വിനോദസഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് യോഗം നടന്നത്. 2022ലെ ടൂറിസം മേഖലയുടെ പ്രകടനത്തിന്റെ ഫലങ്ങൾ അവലോകനം ചെയ്യുകയും 2023ലെ വികസനപദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു. നിരവധി പുതിയ പദ്ധതികള്‍ ആകർഷിക്കുന്നതിൽ എമിറേറ്റ് വിജയിച്ചതായും കൂടുതൽ പദ്ധതികള്‍ ആരംഭിക്കാനായത് വലിയ നേട്ടമായും യോഗം വിലയിരുത്തി. ആദ്യത്തെ 5-സ്റ്റാർ ഹെൽത്ത് കെയർ റിസോർട്ടായ അൽ സവ്റയിലെ സോയ ഹെൽത്ത് റിസോർട്ടിന്റെ ഉദ്ഘാടനം കൂടുതൽ ഉണർവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.