റാസല്‍ഖൈമ: കോവിഡിനെതിരെ പോരാട്ടം തുടരുമ്പോഴും റാസല്‍ഖൈമ മുനിസിപ്പാലിറ്റി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് നല്കിവരുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ മുന്തിര് ബിന്‍ ശക്കര് അല്‍ സാബി. പ്ലാനിങ്, ബില്‍ഡിങ് മാനേജ്മെൻറ്, ഹെല്‍ത്ത് തുടങ്ങി വിവിധ സെക്ഷനുകളുമായി 97,000 സേവനങ്ങളാണ് കോവിഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തിയ കാലയളവില്‍ നല്‍കിയത്. സ്ഥിരമായുള്ള ടെലിഫോണ്‍, ഇ-മെയില്‍ സംവിധാനങ്ങള്‍ക്ക് പുറമെ കൂടുതല്‍ വാട്സ്ആപ് നമ്പറുകള്‍ നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കിയതെന്ന് അല്‍സാബി വ്യക്തമാക്കി.
മലയാളി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആദരം
റാസല്‍ഖൈമ: പോയവര്‍ഷത്തെ മികച്ച ജീവനക്കാരില്‍ റാക് പൊലീസില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിക്കുന്ന മലയാളികള്‍ക്കും അംഗീകാരം. 12 വര്‍ഷമായി റാക് ആഭ്യന്തര മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പുന്നയൂര്‍ക്കുളം സ്വദേശി പി.കെ. നജീം, 27 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഇ.പി. മുസ്തഫ കല്ലൂര്‍ എന്നിവരെയാണ് സേവന മികവ് മുന്‍നിര്‍ത്തി റാക് പൊലീസ് ആദരിച്ചത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റാക് പൊലീസ് മീഡിയ മാനേജര്‍ മേജര്‍ ഖാലിദ് അല്‍ നഖ്ബി ഇരുവര്‍ക്കും പ്രശസ്തിപത്രം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.