ദുബൈ: നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ 'ഓപ്പർച്യുണിറ്റി റോവറി'െൻറ പകർപ്പ് എക്സ്പോയിൽ. യു.എസ് പവലിയനിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണിൽനിന്നാണിത് എത്തിച്ചത്. ചന്ദ്രനിന്നുള്ള കല്ലിനൊപ്പമാണ് റോവർ പ്രദർശിപ്പിക്കുക. യു.എസ് പവലിയനിലെ പ്രദർശനത്തിൽ ഏറ്റവും ശ്രദ്ധേയമായത് യു.എസിെൻറ അപ്പോളോ മിഷനിലൂടെ ഭൂമിയിലെത്തിച്ച ഏറ്റവും വലിയ ചന്ദ്രനിലെ കല്ല്. ഭൂമിയിലെ എല്ലാ കല്ലുകളേക്കാളും പഴക്കം കണക്കാക്കുന്ന ഇതിെൻറ പ്രായം ഏകദേശം 3.75 ശത കോടിയാണ്. അമേരിക്കൻ ബഹിരാകാശ യാത്രികനായ ജാക്ക് ഷ്മിറ്റ് അപ്പോളോ 17െൻറ ലൂണാർ മൊഡ്യൂൾ ലാൻഡിങ് സൈറ്റിന് സമീപത്തുനിന്നാണിത് ശേഖരിച്ചത്. ഇതുവരെ ചന്ദ്രനിൽനിന്ന് ഭൂമിയിലെത്തിച്ച കല്ലുകളിൽ ഏറ്റവും വലുതാണിത്. ഇതിനൊപ്പം അൻറാർട്ടിക്കയിൽ 2012-13 സീസണിൽ കണ്ടെത്തിയ ചൊവ്വയിൽനിന്നുള്ള ഉൽക്കയുടെ മാതൃകയും പ്രദർശിപ്പിക്കുന്നുണ്ട്.
ഇതിന് പുറമെയാണ് 2004ൽ ചൊവ്വയിൽ ഇറങ്ങിയ മാർസ് ഓപ്പർച്യൂണിറ്റി റോവറിെൻറ മാതൃകയും പ്രദർശനത്തിലെത്തിയത്.
പവലിയനിൽ എക്സിബിഷൻ കണ്ട് പുറത്തിറങ്ങുന്ന സന്ദർശകരെ സ്വീകരിക്കാൻ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിെൻറ കൂറ്റൻ മാതൃകയും തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.