ഒരു ദിർഹം വായനശാല

ഒരു ദിർഹം വായനശാലയുടെ രണ്ടാം ശാഖ തുറക്കുന്നു

ഷാർജ: വായനയുടെ സുഗന്ധം പരത്തി ഷാർജ മലയാളി കൂട്ടായ്മയുടെ ഒരു ദിർഹം ജനകീയ വായനശാലയുടെ രണ്ടാമത്തെ ശാഖ വെള്ളിയാഴ്ച വൈകീട്ട് അബുഷാഗര ക്ലാരിയോൺ ഷോപ്പിൽ പ്രവർത്തനമാരംഭിക്കുന്നു. ഒരു ദിർഹം മാത്രമാണ് വായനശാലയുടെ അംഗത്വഫീസ്. വായനശാലയിലെ പുസ്തകങ്ങളിൽ ഏറിയ പങ്കും പലരിൽ നിന്നായി ശേഖരിച്ചതാണ്.

ഒരേ സമയം രണ്ട് പുസ്തകങ്ങൾ വായനക്കാർക്ക് കൊണ്ടുപോയി വായിക്കാൻ സൗകര്യം ലഭിക്കും. കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനം എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0505091527, 0502460602 നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.