ദുബൈ: കൾചറൽ ആർട്ട് ആൻഡ് ലിറ്റററി ഫോറം (കാഫ്) രണ്ട് രചനകളെ മുൻനിർത്തി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഞായറാഴ്ച വൈകീട്ട് 5.30ന് ഖിസൈസിലെ റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഫ്രീ സോൺ മെട്രോ സ്റ്റേഷനു സമീപം) നടക്കും. പി. മണികണ്ഠന്റെ ‘എസ്കേപ് ടവർ’ (നോവൽ), റസീന കെ.പിയുടെ ‘ആകാശം തൊടുന്ന പൂമരങ്ങൾ’ (കവിത സമാഹാരം) എന്നിവയാണ് പുസ്തകങ്ങൾ. എഴുത്തുകാരുമായി സിന്ധു കോറോട്ട്, വെള്ളിയോടൻ എന്നിവർ സംവാദം നടത്തും. തുടർന്ന്, അനൂപ് കുമ്പനാട്, രാജേശ്വരി പുതുശ്ശേരി, ഗീതാഞ്ജലി, അബുലൈസ്, നവാസ് എം.സി, ദൃശ്യ ഷൈൻ എന്നിവർ രചനകളെ മുൻനിർത്തി സംസാരിക്കും. പരിപാടിയെക്കുറിച്ചുള്ള അവലോകനം ജോയ് ഡാനിയൽ നടത്തും. ഉഷാ ഷിനോജ് പരിപാടി നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.