റോഡപകട സ്ഥലത്തെ ജനക്കൂട്ടം

അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയാൽ 1000 ദിർഹം പിഴ

അബൂദബി: അപകട സ്ഥലങ്ങളിൽ ഒത്തുകൂടി പൊലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങളെ തടസ്സപ്പെടുത്തിയാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ്. ട്രാഫിക് അപകടങ്ങൾ, തീപിടിത്തം എന്നിവ സംഭവിക്കുന്ന സ്ഥലത്ത് ഒത്തുചേരുന്നതി​െൻറ അപകടങ്ങളെക്കുറിച്ച് അബൂദബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും നേരത്തേ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, അപകട ഘട്ടങ്ങളിലെ ജനക്കൂട്ടം അപകടത്തിൽ പെടുന്നവരുടെ ജീവനും സുരക്ഷക്കും ഭീഷണിയാണ്. സുരക്ഷ നടപടികൾ സുഗമമായി നടപ്പാക്കുന്നതിനെയും പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ്, റെസ്‌ക്യൂ വാഹനങ്ങൾ അപകടസ്ഥലത്ത് എത്തുന്നതിനെയും തടസ്സപ്പെടുത്തുന്നു.

റോഡപകടം, തീപിടിത്തം എന്നിവയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചാലും ശിക്ഷ നൽകും. റോഡപകട ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യുന്നതും 1.50 ലക്ഷം ദിർഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്​. അപകടത്തിനിരയാകുന്നവരുടെ കുടുംബാംഗങ്ങൾ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ മാനസിക ആഘാതമുണ്ടാകാമെന്നും മന്ത്രാലയം നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.2018 ജൂലൈയിൽ അൽഐനിലെ അപകടസ്ഥലത്ത് ഒത്തുകൂടിയ ഒമ്പതു പേർക്കു പരിക്കേറ്റിരുന്നു. അൽഐൻ- ദുബൈ ഹൈവേയിൽ വാഹനാപകടമുണ്ടായ റോഡി​െൻറ പാർശ്വ ഭാഗത്ത് വാഹനങ്ങൾ പാർക്കു ചെയ്തതാണ് കാരണമായത്.

Tags:    
News Summary - A fine of 1000 dirhams will be imposed for gathering at dangerous places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.