ദുബൈ: വാഹനങ്ങളിൽ നിന്ന് മാസ്ക്കും കൈയുറയും റോഡിലെറിഞ്ഞാൽ ആയിരം ദിർഹം പിഴ. അബൂദബി പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. വാഹനമോടിക്കുന്നവരും യാത്രക്കാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ-പാരിസ്ഥിതിക അപകടത്തിന് കാരണമാകുമിതെന്നും ട്വീറ്റിൽ വ്യക്തമാക്കി. പിഴക്ക് പുറമെ ആറ് ട്രാഫിക് പോയൻറുകൂടി നിയമലംഘനക്കാർക്ക് മേൽ ചുമത്തും.
കോവിഡ് സാഹചര്യത്തിൽ മാസ്ക്, കൈയുറ ഉപയോഗം വർധിച്ചതോടെ ഇത് വഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇങ്ങനെ ഉപയോഗിച്ച മാസ്ക്കുകളും കൈയുറയും ഉപേക്ഷിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. പരിസ്ഥിതി മലിനമാകുന്നതിനും ഇതു കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിെൻറ ശക്തമായ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.