അബൂദബിയിൽ ചുവപ്പ് സിഗ്​നൽ മറികടന്നാൽ 1000 ദിർഹം പിഴ

അബൂദബി: തലസ്ഥാന എമിറേറ്റിൽ വാഹനം ഓടിക്കുമ്പോൾ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ വൻ പിഴയൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് പൊലീസ് ആവർത്തിക്കുന്നു. വൻ റോഡപകടത്തിനിടയാക്കുന്ന റെഡ് സിഗ്​നൽ മറികടക്കുന്നവരെ വെട്ടിലാക്കാൻ പിഴ നിരക്ക് വർധിപ്പിച്ചതോടൊപ്പം ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ്​ ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അബൂദബി എമിറേറ്റിൽ ചുവപ്പ് സിഗ്​നൽ മറികടന്നുള്ള റോഡ്​ ഗതാഗത നിയമലംഘനത്തിന് 1000 ദിർഹം പിഴയും 12 ട്രാഫിക് പോയൻറുകളും ശിക്ഷ ലഭിക്കുമെന്ന് നാലു ഭാഷകളിൽ അബൂദബി പൊലീസ് പ്രസിദ്ധീകരിച്ച സമൂഹമാധ്യമ പോസ്​റ്റിൽ ആവർത്തിച്ചു.വാഹനം 30 ദിവസത്തേക്ക് പൊലീസ് കസ്​റ്റഡിയിൽ കണ്ടുകെട്ടും. ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്നും അബൂദബി പൊലീസ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.