മത്ര: കടകളില്‍ കയറിയിറങ്ങി സാധനങ്ങള്‍ വില പറഞ്ഞ് വാങ്ങി തിരികെ നല്കി കച്ചവടക്കാരെ കബളിപ്പിക്കുന്ന രണ്ടംഗ സംഘം മത്രയിൽ വിലസുന്നു. കഴിഞ്ഞദിവസം പോര്ബമ്പയിലുള്ള കണ്ണൂര്‍ കക്കാട് സ്വദേശിയുടെ ബഹൂര്‍ കടയില്‍ കയറിയ സംഘം പൈസ കൊടുത്ത് സാധനം വാങ്ങി. ഇതിനുശേഷം സാധനം വേണ്ടെന്നുപറഞ്ഞ് തിരികെ നല്കി. കച്ചവടക്കാരനോട് ആദ്യം നല്കിയ കാശ് തിരികെ വാങ്ങി.
അപ്പോഴേക്കും സാധനത്തിന്റെ വില കഴിച്ചുള്ള ബാക്കി തുക തട്ടിപ്പുകാരുടെ വശം തന്നെയായിരുന്നു. പെട്ടെന്നുള്ള കബളിപ്പിക്കലായതിനാൽ കച്ചവടക്കാരന് ബാക്കി തുക തിരികെ നല്‍കാതെ സംഘം മുങ്ങി.
സമാന തന്ത്രവുമായി സൂഖിലെ പല കടകളിലും സംഘം കയറിയിറങ്ങിയിരുന്നു. ഭാഷയിലും വേശത്തിലും അറബ് വംശജരെന്നു തോന്നിക്കുന്ന സംഘം കാസര്‍കോട് സ്വദേശിയുടെ ഹൗസ് ഹോള്‍ഡ് കടയില്‍ കയറി 50 റിയാല്‍ നല്കി എട്ട് റിയാലിന്റെ സാധനം വാങ്ങി. കടക്കാരന്റെ കൈയില്‍ ചില്ലറ ഇല്ലാത്തതിനാലാണ് കബളിപ്പിക്കൽ നടക്കാതിരുന്നത്.
പുറത്തുനിന്നും ചില്ലറ വാങ്ങാൻ ആളെ വിടുന്നത് കണ്ടപ്പോൾ തന്ത്രം ഫലിക്കില്ലെന്നു ബോധ്യമായതോടെ സാധനം ഉപേക്ഷിച്ച് റിയാല്‍ തിരികെ വാങ്ങി കടന്നുകളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.