ഷാ​ർ​ജ​യി​ൽ താ​മ​സ​ക്കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ താ​മ​സ​ക്കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. ജ​മാ​ൽ അ​ബ്​​ദു​ൽ നാ​സി​ർ സ്​​ട്രീ​റ്റി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും ചേ​ർ​ന്ന്​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ലെ മു​ഴു​വ​ൻ പേ​രെ​യും അ​തി​വേ​ഗം ഒ​ഴി​പ്പി​ച്ച​തി​നാ​ൽ അ​ത്യാ​ഹി​ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. 13 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 11ാം നി​ല​യി​ലാ​ണ്​ ആ​ദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​​തെ​ന്ന്​​ താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന്​ മ​റ്റു​ നി​ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട സൈ​റ​ൺ മു​ഴ​ങ്ങി​യ​തോ​ടെ താ​മ​സ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന്​ ഇ​റ​ങ്ങി​യോ​ടി. മ​റ്റു​ള്ള​വ​രെ സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും ചേ​ർ​ന്നാ​ണ്​ ഒ​ഴി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ​സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത്​ വേ​ന​ൽ ക​ന​ത്ത​തി​നാ​ൽ തീ​പി​ടി​ത്ത​ത്തി​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷ മാ​ർ​ഗ നി​​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - A huge fire broke out in a residence in Sharjah.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.