ഷാർജയിൽ താമസക്കെട്ടിടത്തിൽ വൻ തീപിടിത്തം
text_fieldsഷാർജ: എമിറേറ്റിലെ താമസക്കെട്ടിടത്തിൽ വൻ തീപിടിത്തം. ജമാൽ അബ്ദുൽ നാസിർ സ്ട്രീറ്റിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസും പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കെട്ടിടത്തിലെ മുഴുവൻ പേരെയും അതിവേഗം ഒഴിപ്പിച്ചതിനാൽ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 13 നില കെട്ടിടത്തിന്റെ 11ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു.
തുടർന്ന് മറ്റു നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. അപകട സൈറൺ മുഴങ്ങിയതോടെ താമസക്കാർ കൂട്ടത്തോടെ കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടി. മറ്റുള്ളവരെ സിവിൽ ഡിഫൻസും പൊലീസും ചേർന്നാണ് ഒഴിപ്പിച്ചത്.
അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് വേനൽ കനത്തതിനാൽ തീപിടിത്തത്തിനുള്ള സാധ്യതയേറെയാണെന്നും അധികൃതർ നിർദേശിക്കുന്ന സുരക്ഷ മാർഗ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.