ദുബൈ: ദുബൈ ജബൽ അലി പോർട്ടിൽ കപ്പലിൽ വൻ തീപിടിത്തം. ബുധനാഴ്ച രാത്രി 12നാണ് സംഭവം. തുറമുഖത്ത് ഡോക്ക് ചെയ്യുന്നതിനിടെ കപ്പലിനുള്ളിലെ കണ്ടെയ്നർ പൊട്ടിത്തെറിക്കുകയായിയിരുന്നു.
ആർക്കും പരിക്കില്ലെന്നും അഗ്നി നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു. തുറമുഖത്തിെൻറ പ്രധാന ഷിപ്പിംഗ് ലൈനിൽ നിന്ന് അകലെയായിരുന്നു സംഭവം. കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനത്തിെൻറ പ്രകമ്പനമുണ്ടായി.
സിവിൽ ഡിഫൻസ് സംഘം ഉടൻ എത്തി നിയന്ത്രണവിധേയമാക്കി. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കപ്പൽ യാത്രക്ക് തടസമുണ്ടാകില്ലെന്നും പോർട്ട് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.