എഴുത്തുകാരൻ, പണ്ഡിതൻ, അധ്യാപകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ നാടിെൻറ മത-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പ്രഫ. സിദ്ദിഖ് ഹസനെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി . അദ്ദേഹത്തിെൻറ വിയോഗ വാർത്ത ഏറെ ദു:ഖത്തോടെയും വിഷമത്തോടെയുമാണ് ശ്രവിച്ചത്. അദ്ദേഹവുമായി ഏറെക്കാലമായുള്ള ആത്മബന്ധവും സ്നേഹബന്ധവുമുണ്ട്.
കോവിഡിന് മുൻപ് അദ്ദേഹത്തിെൻറ വസതിയിലെത്തി കാണാനും സ്നേഹം പങ്കിടാനും സംസാരിക്കാനും സാധിച്ചത് ഈ അവസരത്തിൽ ഓർമ്മിക്കുന്നു. സമൂഹ നന്മക്കായും വിവിധ ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായും വിദ്യാഭ്യാസപരമായി സമൂഹത്തെ ഉയർത്താൻ നിസ്വാർത്ഥ സേവനം കാഴ്ചവെച്ച അദ്ദേഹം എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മനുഷ്യസ്നേഹി കൂടിയായിരുന്നു.
മാധ്യമം അടക്കമുള്ള പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകന്മാരിൽ ഒരാളായ അദ്ദേഹം തെൻറ നിലപാടുകളിലും കാഴ്ചപ്പാടുകളിലും എന്നും ഉറച്ചുനിന്നിരുന്നു. സിദ്ദിഖ് ഹസൻ സാഹിബിെൻറ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം സർവ്വശക്തനായ അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെയെന്നും യൂസുഫലി പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.