ദുബൈ: ദുബൈയില്‍നിന്ന് പെരുന്നാൾ അവധി ആഘോഷിക്കാനായി ഒമാനിലേക്ക് പോയ മലയാളി സലാലയിലെ വാദി ദർബാത്തിൽ മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖാണ് (29) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരക്കാണ് അപകടം. വാദി ദർബാത്തിൽ നീന്താന്‍ ശ്രമിക്കവെ ചളിയില്‍ പൂണ്ടുപോവുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ ഉടന്‍ സ്ഥലത്തെത്തി കരക്കു കയറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍. അബൂദബിയിലുള്ള ബന്ധുക്കളോടൊപ്പമാണ് സാദിഖ് സലാലയിലെത്തിയത്. ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.
പിതാവ് ദീര്‍ഘനാളായി ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനാണ്. ചളി നിറഞ്ഞുകിടക്കുന്ന വാദി ദർബാത്തിൽ കുളിക്കാനിറങ്ങിയവര്‍ ഇവിടെ മുമ്പും അപകടത്തില്‍പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണെന്ന് സാമൂഹിക പ്രവര്ത്തകന് അബ്ദുല്‍ കലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.