ദുബൈയിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു

ദുബൈ: ദുബൈയിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിലാണ്​ (27) മരിച്ചത്​. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖിൽ. വളവ്​ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ മറിയുകയായിരുന്നു.

ഉച്ചയോടെയാണ്​ സംഭവം. പഞ്ചാബ്​ സ്വദേശിയായിരുന്നു ഡ്രൈവർ. പിതാവ്​: പ്രസന്നൻ. മാതാവ്​: ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയുമുണ്ട്​. ഹംപാസ്​ പ്രതിനിധി അലി മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച്​ സംസ്കരിക്കും.

Tags:    
News Summary - A Malayali youth died after a tanker lorry overturned in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.