കണ്ണൂര്‍ സ്വദേശി ദുബൈയില്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍

ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പില്‍ വീട്ടില്‍ സജിത് അരൂലിനെയാണ് (41) ഖിസൈസിലെ താമസകെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബൈല്‍ സ്വകാര്യകമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: നാരായണന്‍ കളത്തില്‍വളപ്പില്‍. മാതാവ്: രോഹിണി. ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക്‌ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - A native of Kannur died after falling from a building in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.