അബൂദബി: മക്കളെ സന്ദർശിക്കാൻ യു.എ.ഇയിലെത്തിയ കൊല്ലം സ്വദേശി അബൂദബിയിൽ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടിൽ പുത്തൻവീട്ടിൽ വർഗീസ് പണിക്കർ(68) ആണ് മരിച്ചത്. 40 വർഷത്തോളം ഇന്ത്യൻ റെയിൽവേയിൽ ജീവനക്കാരനായിരുന്നു.
റെയിൽവേ തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സി(ശംഖ്) ചെയർമാനായിരുന്നു. നിലവിൽ പത്തനാപുരം വെട്ടിക്കവല കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. മക്കൾ: ദിപിൻ വി. പണിക്കർ, ദീപ വിൽസൺ(ഇരുവരും അബൂദബി), ദീപ്തി ബിജു(ബഹ്റൈൻ). മരുമക്കൾ: ഷിനു ദിപിൻ, വിൽസൺ വർഗീസ്(ഇരുവരും അബൂദബി), ബിജു മാത്യു(ബഹ്റൈൻ). സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.