അബൂദബി: മലപ്പുറം കോട്ടക്കൽ പറങ്കിമൂച്ചിക്കൽ സ്വദേശി കുറുപ്പിൻപടി പരേതനായ തട്ടാഞ്ചേരി മൊയ്തുട്ടിയുടെ മകൻ ടി.സി. കുഞ്ഞിമുഹമ്മദ് മുസ്‌ല്യാർ(57) അബുദബിയിൽ നിര്യാതനായി.
ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് അമീൻ സഖാഫി, മുഹമ്മദ് ഖൈസ്, ജുമൈലത്, സൗദ, റൈഹാനത്. മരുമക്കൾ: അബ്ദുൽസലീം, അലി, ഉസ്മാൻ, സുഹൈല. സഹോദരങ്ങൾ: അലി, കുഞ്ഞാത്തുമ്മ. ശനിയാഴ്ച വൈകിട്ടോടെ നാട്ടിൽ എത്തിക്കുന്ന മൃതദേഹം രാത്രി ഖബറടക്കും.
അബൂദബി ഐ.സി.എഫ് പ്രവർത്തകനും മർകസ് അബൂദബി മുൻ ഓർഗനൈസറും അബൂദബി ആർ.എസ്.സി മുൻ ചെയർമാനുമാണ്. നിര്യാണത്തിൽ ഐ.സി.എഫ്, ആർ.എസ്.സി, മർക്കസ്, സഅദിയ്യ, മഅദിൻ കമ്മിറ്റികൾ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.