അബൂദബി: യു.എ.ഇയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അബൂദബി അൽ സഹാറ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീർ ഹുദവിയാണ് (33) മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം അബൂദബി മഫ്‌റക്ക് ആശുപത്രിയിൽ. നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.