അജ്‌മാൻ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ രണ്ടത്താണി ഓടായപ്പുറത്ത് പരേതനായ അബ്ദുൽ അസീസ് മകൻ ഷബീർ അബ്ദുല്ല (40) അജ്മാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്ച്ച വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അജ്‌മാൻ ജറഫിലുള്ള ജി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുബൈയിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: സുഹ്‌റ. ഭാര്യ: നുസ്‌ലി. മൂന്ന് മക്കളുണ്ട്. ഇളയകുട്ടിയെ പ്രസവിച്ച് ഭാര്യയും കുട്ടികളും നാലു ദിവസം മുൻപാണ് യു.എ. ഇയിൽ തിരിച്ചെത്തിയത്.
onഫുജൈറയിലുള്ള റിയാസ് മൂത്ത സഹോദരനാണ്. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.