തിരുവമ്പാടി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി

ദുബൈ: റാസൽ ഖൈമയിലെ ജൂറി ഫാർമസിയിലെ അസിസ്​റ്റൻറ്​ ഫാർമസിസ്​റ്റ്​ കോഴിക്കോട്​ തിരുവമ്പാടി പടിഞ്ഞാറെക്കൂറ്റ്​ സിബി പോൾ​ (50) നിര്യാതനായി​. വ്യാഴാഴ്​ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ്​ മരണകാരണ​െമന്ന്​ കരുതുന്നു.

തിരുവമ്പാടി സഹകരണ ബാങ്കി​െൻറ നീതി മെഡിക്കൽ ഷോപ്പിൽ ആദ്യകാല ഫാർമസിസ്​റ്റായിരുന്നു. ഭാര്യ: ഷൈല (കരിമ്പ് പടത്തനാനിക്കൽ കുടുംബാംഗം). മക്കൾ: അനിറ്റ (നഴ്സിങ്​ വിദ്യാർത്ഥിനി), അനഘ (പുല്ലൂരാംപാറ സെൻറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി).

മൃതദേഹം റാസൽ ഖൈമയിലെ മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

Tags:    
News Summary - a native of Thiruvambadi, died in rasal Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.