തിരൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ : മലപ്പുറം തിരൂർ പയ്യനങ്ങാടി സ്വദേശി എരിഞ്ഞികാട്ടിൽ അലി കുഞ്ഞിയുടെ മകൻ നിസാർ (26) ദുബൈയിൽ മരിച്ചു.ദുബൈയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ എ.സി മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ ഛർദിയും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിസാർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പത്തു ദിവസത്തെ അവധിക്ക് നാട്ടിൽ പോയി രണ്ടാഴ്ച്ച മുമ്പാണ് ദുബൈയിൽ തിരിച്ചെത്തിയത്. ജുബൈരിയയാണ് മാതാവ്. സഹോദരങ്ങൾ നിഷാദലി, ജംഷിയ, സെൽവ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - A native of Tirur died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.