ബ​ഹു​സ്വ​ര ഇ​ന്ത്യ​ക്ക് ആ​വ​ശ്യം ആ​ര്‍ദ്ര​ത​യു​ടെ രാ​ഷ്ട്രീ​യം -രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍

റാ​സ​ല്‍ഖൈ​മ: ബ​ഹു​സ്വ​ര ഇ​ന്ത്യ​യു​ടെ കെ​ട്ടു​റ​പ്പി​ന് സ്നേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം അ​നി​വാ​ര്യ​മെ​ന്ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍. റാ​ക് ക​ള്‍ച​റ​ല്‍ സെ​ന്‍റ​റി​ല്‍ യ​ങ് മെ​ന്‍ കോ​ണ്‍ഗ്ര​സ് (വൈ.​എം.​സി) സം​ഘ​ടി​പ്പി​ച്ച 'ഒ​ന്നൊ​ന്ന​ര പൊ​ന്നോ​ണം' സാം​സ്കാ​രി​ക ച​ട​ങ്ങി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​റു​പ്പി​ന്‍റെ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി ആ​ളു​ക​ളെ കൂ​ട്ടാ​ന്‍ എ​ളു​പ്പ​മാ​ണ്. സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ല്‍ അ​താ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വെ​റു​പ്പ് ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന അ​ധി​കാ​ര​ശ​ക്തി​ക​ള്‍ക്കെ​തി​രെ ആ​ര്‍ദ്ര​ത​യു​ടെ രാ​ഷ്ട്രീ​യം ഉ​യ​ര്‍ത്തു​ന്ന​താ​ണ് ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​സ​ക്തി വ​ര്‍ധി​പ്പി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും വൈ.​എം.​സി ര​ക്ഷാ​ധി​കാ​രി​യു​മാ​യ എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ.​എം.​സി പ്ര​സി​ഡ​ന്‍റ് കി​ഷോ​ര്‍ എം. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡാ​വി​ന്‍ചി സു​രേ​ഷ്, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, എ​സ്.​എ. സ​ലീം, വൈ.​എം.​സി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​സാ​ദ് അ​ലി സ്വാ​ഗ​ത​വും ചെ​യ​ര്‍മാ​ന്‍ ഡോ. ​ജു​നൈ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ സിം​സ​ണ്‍ ജോ​ണ്‍, കെ.​എം. സ​നീ​ഷ്, ജോ​ബി വ​ര്‍ഗീ​സ്, വി​മ​ല്‍, എ​ക്സി. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - A pluralistic India needs a politics of warmth - Rahul Mankuttathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.