യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഇ.​ഡി.​ബി​യു​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ു 

സമ്പദ്​​വ്യവസ്​ഥയെ ഉത്തേജിപ്പിക്കാൻ 30 ബില്യൺ ദിർഹമി​െൻറ പദ്ധതി

ദു​ബൈ: യു.​എ.​ഇ സ​മ്പ​ദ്​​​വ്യ​വ​സ്​​ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ 30ബി​ല്യ​ൺ ദി​ർ​ഹ​മി​െൻറ പു​തി​യ ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ എ​മി​റൈ​റ്റ്​​സ്​ ഡെ​വ​ല​പ്​​മെൻറ്​ ബാ​ങ്ക് (ഇ.​ഡി.​ബി) ​ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും. വ്യാ​വ​സാ​യി​ക മേ​ഖ​ല​ക്ക്​ സ​ഹാ​യം ല​ഭ്യ​മാ​ക്കി​ ദേ​ശീ​യ സ​മ്പ​ദ്​​ഘ​ട​ന​യെ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ.​ഡി.​ബി ചാ​ല​ക​ശ​ക്​​തി​യാ​യി മാ​റു​ക എ​ന്ന​താ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട 300 ബി​ല്യ​ൺ ദി​ർ​ഹ​മി​െൻറ പു​തി​യ വ്യാ​വ​സാ​യി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്​ ന​ട​പ്പി​ൽ​വ​രു​ത്തു​ക. ഇ​തി​െൻറ ഭാ​ഗ​മാ​യി 13,500 പു​തി​യ ക​മ്പ​നി​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ 25,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടും.ദേ​ശീ​യ മു​ൻ​ഗ​ണ​ന​യി​ൽ ഉ​ൾ​പ്പെ​ട്ട മേ​ഖ​ല​ക​ളെ ശ​ക്​​തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ ഇ.​ഡി.​ബി​യു​ടെ പു​ത്ത​ൻ പ​ദ്ധ​തി വി​ഭാ​വ​ന ചെ​യ്​​തി​ട്ടു​ള്ള​തെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​ന്​ എ​ല്ലാ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും യോ​ജി​ച്ചു​ള്ള ശ്ര​മം അ​നി​വാ​ര്യ​മാ​ണ്. വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും സാ​മ്പ​ത്തി​ക രം​ഗ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ആ​ഗോ​ള​ത​ല​ത്തി​ലെ പു​തി​യ ട്രെ​ൻ​ഡു​ക​ളെ​യും വി​ക​സ​ന​ സു​സ്​​ഥി​ര​ത​യെ​യും മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന ല​ക്ഷ്യം നാം ​സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്​ -അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക രം​ഗം വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്നും ന​മ്മു​ടെ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യെ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കാ​ൻ മൂ​ന്ന്​ ട്രി​ല്യ​ൺ ദി​ർ​ഹ​മി​െൻറ ആ​സ്​​തി സ്​​റ്റേ​റ്റ്​ ബാ​ങ്കി​ലു​ണ്ടെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്​​ത​മാ​ക്കി.ത​ങ്ങ​ളു​ടെ സ്വ​പ്​​ന​ങ്ങ​ൾ സാ​ക്ഷാ​ൽ​ക്ക​രി​ക്കാ​ൻ യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന മു​ഴു​വ​നാ​ളു​ക​ളെ​യും രാ​ജ്യ​ത്തേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ.​ഡി.​ബി​യു​ടെ പ​ദ്ധ​തി രാ​ജ്യ​ത്തി​െൻറ വി​ക​സ​ന​ത്തി​ന്​ ക​രു​ത്തു​പ​ക​രു​ന്ന​തും ക​മ്പ​നി​ക​ൾ​ക്കും ചെ​റു​കി​ട, മീ​ഡി​യം സം​രം​ഭ​ക​ർ​ക്ക്​ സ​ഹാ​യു​മാ​ണെ​ന്ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ​െന​ഹ്​​യാ​ൻ ട്വി​റ്റി​ൽ കു​റി​ച്ചു.

രാ​ജ്യ​ത്തി​െൻറ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ൽ വ്യ​വ​സാ​യി​ക മേ​ഖ​ല​യു​ടെ സം​ഭാ​വ​ന ഇ​ര​ട്ടി​യാ​ക്കു​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​യാ​ണ്​ ഒാ​പ​റേ​ഷ​ൻ 300ബി​ല്യ​ൺ. 2031ഒാ​ടെ യു.​എ.​ഇ​യെ ​ആ​ഗോ​ള വ്യ​വ​സാ​യി​ക കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണി​തി​നു​ള്ള​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.