സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ 30 ബില്യൺ ദിർഹമിെൻറ പദ്ധതി
text_fieldsദുബൈ: യു.എ.ഇ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ 30ബില്യൺ ദിർഹമിെൻറ പുതിയ തന്ത്രപ്രധാന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.പദ്ധതിക്ക് കീഴിൽ എമിറൈറ്റ്സ് ഡെവലപ്മെൻറ് ബാങ്ക് (ഇ.ഡി.ബി) ബിസിനസ് സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സാമ്പത്തിക സഹായം നൽകും. വ്യാവസായിക മേഖലക്ക് സഹായം ലഭ്യമാക്കി ദേശീയ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിൽ ഇ.ഡി.ബി ചാലകശക്തിയായി മാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തേ പ്രഖ്യാപിക്കപ്പെട്ട 300 ബില്യൺ ദിർഹമിെൻറ പുതിയ വ്യാവസായിക പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിൽവരുത്തുക. ഇതിെൻറ ഭാഗമായി 13,500 പുതിയ കമ്പനികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിലൂടെ അടുത്ത അഞ്ചുവർഷത്തിൽ 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.ദേശീയ മുൻഗണനയിൽ ഉൾപ്പെട്ട മേഖലകളെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ.ഡി.ബിയുടെ പുത്തൻ പദ്ധതി വിഭാവന ചെയ്തിട്ടുള്ളതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടത്തിൽ രാജ്യത്തിെൻറ സാമ്പത്തിക മുന്നേറ്റത്തിന് എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും യോജിച്ചുള്ള ശ്രമം അനിവാര്യമാണ്. വ്യവസായിക മേഖലയിലെ വരുമാനം വർധിപ്പിക്കാനും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനും ആഗോളതലത്തിലെ പുതിയ ട്രെൻഡുകളെയും വികസന സുസ്ഥിരതയെയും മാനദണ്ഡമാക്കുന്ന ലക്ഷ്യം നാം സ്വീകരിക്കേണ്ടതുണ്ട് -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിെൻറ സാമ്പത്തിക രംഗം വളർച്ചയുടെ പാതയിലാണെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയെ പുതിയ ചക്രവാളങ്ങളിലേക്ക് നയിക്കാൻ മൂന്ന് ട്രില്യൺ ദിർഹമിെൻറ ആസ്തി സ്റ്റേറ്റ് ബാങ്കിലുണ്ടെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ യു.എ.ഇയിലേക്ക് വരുന്ന മുഴുവനാളുകളെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഇ.ഡി.ബിയുടെ പദ്ധതി രാജ്യത്തിെൻറ വികസനത്തിന് കരുത്തുപകരുന്നതും കമ്പനികൾക്കും ചെറുകിട, മീഡിയം സംരംഭകർക്ക് സഹായുമാണെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ െനഹ്യാൻ ട്വിറ്റിൽ കുറിച്ചു.
രാജ്യത്തിെൻറ പ്രതിശീർഷ വരുമാനത്തിൽ വ്യവസായിക മേഖലയുടെ സംഭാവന ഇരട്ടിയാക്കുക ഉദ്ദേശ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ഒാപറേഷൻ 300ബില്യൺ. 2031ഒാടെ യു.എ.ഇയെ ആഗോള വ്യവസായിക കേന്ദ്രമാക്കുക എന്ന ലക്ഷ്യമാണിതിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.