അബൂദബി നഗരത്തിൽ നിന്ന് 210 കിലോ മീറ്റർ അകലെ സ്ഥിചെയ്യുന്ന പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഖസ്ർ അൽ സറബ് ഡെസേർട്ട് റിസോർട്ട്. പശ്ചിമ അബൂദബിയിലെ ലിവ മരുഭൂമിക്ക് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലിവ മരുഭൂമിയിലെ റബ് അൽ ഖാലി (ശൂന്യമായ ക്വാർട്ടർ) മണൽ മരുഭൂമിയാൽ ചുറ്റപ്പെട്ട ഖസ്ർ അൽ സരബ് 780 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ളതാണ്. പ്രദേശത്തെ മരുഭൂമിയിലെ കോട്ടകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന. ചന്ദ്രക്കലയുടെ ആകൃതിയിലെ മൺകൂനയിൽ നിർമ്മിച്ച ഖസ്ർ അൽ സരബിൽ 154 അതിഥി മുറികളും 52 വില്ലകളുമുണ്ട്. സന്ദർശകർക്ക് തടസ്സമില്ലാത്ത മരുഭൂമിയിലെ സൂര്യോദയവും സൂര്യാസ്തമയ കാഴ്ചകളും കണ്ട് മടങ്ങാം. കുതിര സവാരി, ഡ്യൂൺ ബാഷിങ്, അമ്പെയ്ത്ത്, സൂര്യാസ്തമയ-സൂര്യോദയ സമയത്തെ ഒട്ടക സവാരി എന്നിവയെല്ലാം സഞ്ചാരികൾക്ക് ലഭിക്കുന്ന അപൂർവം റിസോർട്ടുകളിൽ ഒന്നാണിത്.
മരുഭൂമിയുടെ നടുവിലെ റിസോർട്ടിൽ രാത്രിയിൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെയും വേനൽക്കാലത്ത് 52 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില. അബൂദബി നഗരത്തിൽ നിന്ന് ഏകദേശം 90 മിനിറ്റും ദുബൈയിൽ നിന്ന് ഏകദേശം മൂന്നു മണിക്കൂർ 30 മിനിറ്റും ഡ്രൈവ് ചെയ്താൽ ഈ റിസോർട്ടിലെത്താം.ഖസ്ർ അൽ സരബ് ഡെസേർട്ട് റിസോർട്ടിലേക്ക് സമ്പന്നമായ അറേബ്യൻ സംസ്കാരത്തിെൻറ പൈതൃകം ആസ്വദിക്കാൻ കൊടും ചൂടിലും ഒട്ടേറെ സ്വദേശികളും വിദേശികളും ഉൾപ്പെടെ താമസക്കാരും സന്ദർശകരും എത്തുന്നു. പ്രാദേശികമായി കൈകൊണ്ട് രൂപകൽപ്പന ചെയ്ത ഫർണിച്ചറുകൾ, സമ്പന്നമായ പരവതാനികൾ, എംബ്രോയിഡറി തുണിത്തരങ്ങൾ എന്നിവയോടെയുള്ള അതിഥി മുറികൾ സന്ദർശകരെ ആകർഷിക്കുന്നു. ആഡംബരാനുഭവങ്ങൾ പകരുന്ന മൂന്ന് കിടപ്പുമുറികൾ ഉൾക്കൊള്ളുന്ന വില്ലകൾ മരുഭൂമിയിൽ സുഖലോലുപത ആഗ്രഹിക്കുന്നവർക്കായി പ്രത്യേകമുണ്ട്. മനോഹരമായ റീഗൽ റിട്രീറ്റിനെ പ്രതിഫലിപ്പിക്കുന്ന വില്ലകളിൽ മികച്ച പഞ്ചനക്ഷത്ര സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
ബെദൂവിൻ പാരമ്പര്യത്തിെൻറ ഓർമ്മപ്പെടുത്തലുകൾ പകരുന്ന വില്ലകളിലെത്തുന്നവർക്ക് നഗരജീവിതത്തിൽ നിന്ന് വിത്യസ്തമായി പാരമ്പര്യത്തനിമ പകരുന്ന പഴയ രീതികളാണ് അനുഭവപ്പെടുക. ലോകത്തിലെ ഏറ്റവും വലിയ മൺകൂനകളാൽ നിബിഡമായ 'ഡെസേർട്ട് റോസസ്' എന്നറിയപ്പെടുന്ന ക്രിസ്റ്റലൈസ്ഡ് മണൽ രൂപങ്ങൾ പോലുള്ള അതിമനോഹരമായ പ്രകൃതി പ്രതിഭാസം ആസ്വദിക്കാനും കഴിയും. പരിചയസമ്പന്നനായ ഗൈഡിെൻറ സഹായത്തോടെ മികച്ച ഒട്ടക സവാരിക്കുള്ള സൗകര്യം പുലർവേളയിലും സന്ധ്യാ സമയത്തും ലഭ്യമാണ്. അബൂദബിയിലെ ഏറ്റവും മനോഹരമായ ഒരു വിവാഹ വേദിയും ഈ റിസോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.