ദുബൈ: ഒരു സ്ത്രീക്ക് ആയിരം പുരുഷന്മാരേക്കാൾ കരുത്തുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. തെൻറ ഓഫിസ് ജീവനക്കാരിൽ 85 ശതമാനവും വനിതകളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇമാറാത്തി വനിത ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ അദ്ദേഹം എല്ലാ വനിതകൾക്കും ആശംസ നേർന്നു.
യു.എ.ഇയിലെ സ്ത്രീകൾ വിദ്യാഭ്യാസത്തിനും അറിവിനും വേണ്ടി സമർപ്പിതരാണ്. അവർക്ക് വിശാലവും ശോഭനവുമായ ഭാവി ഉണ്ട്. യു.എ.ഇയിലെ ബിരുദധാരികളിൽ 70 ശതമാനവും സ്ത്രീകളാണ്. തെൻറ ഓഫിസിൽ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണ്. അവരിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. ഈ വനിത ദിനത്തിൽ യു.എ.ഇയുടെ രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറഖിന് ആശംസ നേരുന്നു. പതിറ്റാണ്ടുകളായി അവർ നടത്തിയ പരിശ്രമത്തിന് ദൈവം തക്കതായ പ്രതിഫലം നൽകുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. ഇമാറാത്തി പെൺകുട്ടികളുടെ നേട്ടങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി സ്ത്രീകളാണ് യു.എ.ഇയിൽ ഉന്നത നേതൃസ്ഥാനങ്ങൾ വഹിക്കുന്നത്. 2015െല കണക്കനുസരിച്ച്, ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലിചെയ്യുന്ന രാജ്യം യു.എ.ഇയാണ്. ഉന്നത സ്ഥാനങ്ങളിൽ 30 ശതമാനവും വനിതകളാണ്. അറബ് ലോകത്തിെൻറ ആദ്യ ചൊവ്വ ദൗത്യത്തിനും ബറാക്ക ആണവോർജ നിലയത്തിനും ചുക്കാൻ പിടിച്ചത് സ്ത്രീകളാണ്. ഐക്യരാഷ്ട്രസഭയുടെ ലിംഗസമത്വ സൂചികയിൽ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളുടെ പട്ടികയിലേക്കുള്ള പ്രയാണത്തിലാണ് യു.എ.ഇ. ഫെഡറൽ നാഷനൽ കൗൺസിലിൽ 50 ശതമാനവും വനിതകളാണ്. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ ശമ്പളം നൽകണമെന്ന ഉത്തരവ് യു.എ.ഇ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.