ദുബൈ: മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണ വിതരണം നടത്തി എ.ബി.സി കാർഗോ. ഷാർജ, അജ്മാൻ ഉൾപ്പെടെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലാണ് ഭക്ഷണ വിതരണം നടത്തിയത്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ദുരിതാശ്വാസ പ്രവർത്തനരംഗത്ത് സജീവമായി എ.ബി.സി കാർഗോ പ്രതിനിധികൾ എത്തിച്ചേർന്നു.
ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് ഇതിനോടകം എത്തിച്ചു നൽകിയത്. എ.ബി.സി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ജീവനക്കാരും മറ്റു സഹപ്രവർത്തകരും ചേർന്നാണ് വിതരണം നടത്തിയത്. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ എ.ബി.സി കാർഗോ എക്കാലത്തും പ്രതിജ്ഞാബദ്ധമാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.