എ.​ബി.​സി കാ​ർ​ഗോ ലോ​ക​ക​പ്പ്​ പ്ര​വ​ച​നം; ബി.​എം.​ഡ​ബ്ല്യു സ​മ്മാ​നം

ദു​ബൈ: എ.​ബി.​സി കാ​ർ​ഗോ ഒ​രു​ക്കു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം 'ഷൂ​ട്ടൗ​ട്ടി​ന്'​ഞാ​യ​റാ​ഴ്ച തു​ട​ക്കം. ഖ​ത്ത​ർ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. മെ​ഗാ വി​ജ​യി​ക്ക്​ ബി.​എം.​ഡ​ബ്ല്യു- എ​ക്സ് വ​ണ്ണാ​ണ് സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി 50 ഗ്രാം ​സ്വ​ർ​ണ​ത്തി​ൽ തീ​ർ​ത്ത ഗോ​ൾ​ഡ​ൻ ബാ​ൾ, മൂ​ന്നാം സ​മ്മാ​ന​മാ​യി 25 ഗ്രാം ​സ്വ​ർ​ണ​ത്തി​ൽ തീ​ർ​ത്ത ഗോ​ൾ​ഡ​ൻ ബൂ​ട്ട് എ​ന്നി​വ ല​ഭി​ക്കും. ഇ​തി​നു​പു​റ​മെ ടൂ​ർ​ണ​മെ​ന്‍റി​ലെ 64 മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​വ​ച​ന​ങ്ങ​ൾ​ക്കും 64 സാം​സ​ങ് സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ന​ൽ​കു​ന്നു​ണ്ട്.

മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ.​ബി.​സി കാ​ർ​ഗോ​യു​ടെ Myabc ആ​പ് ​പ്ലേ ​സ്റ്റോ​റി​ൽ നി​ന്നോ ആ​പ് സ്റ്റോ​റി​ൽ​നി​ന്നോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഡി​സം​ബ​ർ മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ മു​ത​ലാ​ണ്​ മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വ​ച​നം പ​രി​ഗ​ണി​ക്കു​ക. നോ​ക്കൗ​ട്ടി​ൽ കൂ​ടു​ത​ൽ ശ​രി​യാ​യ പ്ര​വ​ച​നം ന​ട​ത്തു​ന്ന വ്യ​ക്തി​യാ​വും മെ​ഗാ വി​ജ​യി. ഒ​ന്നി​ൽ കൂ​ടു​ത​ൽ ശ​രി​യാ​യ പ്ര​വ​ച​നം ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക. സ​മ്മാ​ന​ങ്ങ​ൾ ഫൈ​ന​ലി​നു​ശേ​ഷ​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഓ​രോ ദി​വ​സ​വും അ​ത​ത് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. 

Tags:    
News Summary - ABC Cargo's World Cup Prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.