ഹൃദയാഘാതം: സലാം ഹാജി ചേന്നര ഉമ്മുൽഖുവൈനിൽ മരിച്ചു

ദുബൈ: തിരൂർ മംഗലം ചേന്നര സ്വദേശിയും കോഹിനൂർ ബേക്കറി സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന കല്ലിങ്ങലകത്ത് അബ്ദുൾ സലാം ഹാജി (73) ഹൃദയാഘാതത്തെ തുടർന്ന് ഉമ്മുൽഖുവൈൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. 
ഹൃദ്രോഗ ചികിത്സയിലായിരുന്നു. 

ദേഹാസ്വസ്ത്ഥത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടായിയിലെ ഖദീജയാണ് ഭാര്യ. മക്കൾ: മുനീറ, സഫിയ, ഹഫ്സത്ത്, മുബാറക് (ദുബൈ) മരുമക്കൾ: ഷാനവാസ് കുരിക്കൾ (മഞ്ചേരി), എം.കെ. അഷ്ഫാഖ് (ചാവക്കാട്), ഫഹദ് അബ്ദുൽ അസീസ് (ആനങ്ങാടി), നസീബ (പെരിന്തൽമണ്ണ). മൃതദേഹം യു.എ.ഇ യിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
 

Tags:    
News Summary - Abdul Salam haji Dies At Dubai -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.