ദുബൈ: നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറിയായി അബ്ദുറഹ്മാൻ മുഹമ്മദ് അൽ ഹമ്മദിയെ നിയമിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിയമനത്തിന് അംഗീകാരം നൽകി.
യു.കെയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടിയ അൽ ഹമ്മദി 2015 മുതൽ എജുക്കേഷൻ കൺട്രോൾ ആൻഡ് സപ്പോർട്ട് സർവിസസ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായിരുന്നു. അഡ്നോക് ഗ്രൂപ്പിന്റെ വിവിധ നേതൃപദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.