അബൂദബി: അബൂദബിയിലെ 1800ഓളം വാണിജ്യ തര്‍ക്കങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ കോടതിക്കു പുറത്ത് തീര്‍പ്പാക്കിയതായി അധികൃതര്‍. ഒമ്പത് മാസം കൊണ്ടാണ് ഇത്രയധികം തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചത്.
അബൂദബി നിയമ വകുപ്പിെൻറ മധ്യസ്ഥ, അനുരഞ്ജന കേന്ദ്രങ്ങള്‍ പുറത്തുവിട്ടതാണ് കണക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിലാണ് വാണിജ്യ തര്‍ക്കങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹരിച്ചത്. 9388 വാണിജ്യ തര്‍ക്കങ്ങളാണ് അബൂദബിയിലെ മധ്യസ്ഥ, അനുരഞ്ജന കേന്ദ്രങ്ങളിലെത്തിയത്. ഇവയില്‍ 1794 കേസുകള്‍ കോടതിയിലേക്ക് പോകാന്‍ അവസരം നല്‍കാതെ തീര്‍പ്പാക്കുകയാണ് ഉണ്ടായത്.
അബൂദബി റീജനില്‍ മാത്രം 1245 കേസുകളാണ് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചത്. അല്‍ഐന്‍ റീജനില്‍ 516 തര്‍ക്കങ്ങളും അല്‍ ദഫ്റയില് 33 കേസുകളും ഇത്തരത്തില്‍ തീര്‍പ്പാക്കി. സഹിഷ്ണുതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അനുരഞ്ജന ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുകയും ചെയ്യുന്നത് ജുഡീഷ്യല്‍ ഡിപ്പാര്ട്മെൻറിെൻറ ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്മെൻറ് (എ.ഡി.ജെ.ഡി) അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു. സമൂഹത്തിെൻറ സ്ഥിരതയും ഐക്യവും ഉറപ്പുവരുത്തുകയെന്നതും വകുപ്പിെൻറ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.