1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ
അബൂദബി: റെഡ് സിഗ്നല്‍ മറികടന്നതിന് കഴിഞ്ഞ വര്‍ഷം മൂവായിരത്തോളം ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഹൈടെക് കാമറകളുടെ സഹായത്താലാണ് നിയമലംഘകരെ പിടികൂടിയത്.
2850 പേരെയാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് അബൂദബി പൊലീസ് അറിയിച്ചു. അമിതവേഗം മൂലം റോഡില്‍ ശ്രദ്ധിക്കാത്തതാണ് ഭൂരിഭാഗം ഡ്രൈവര്‍മാരും റെഡ് സിഗ്നല്‍ മറികടക്കാന്‍ കാരണമായതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. റെഡ് സിഗ്നല്‍ മറികടക്കുന്നതാണ് ഏറ്റവും ഗുരുതരമായ ട്രാഫിക് നിയമലംഘനമെന്നും പൊലീസ് വ്യക്തമാക്കി. റെഡ് സിഗ്നല്‍ മറികടക്കുന്നതിലൂടെ മറ്റു ദിശകളില്‍ നിന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുകയാണ് ചെയ്യുകയെന്നും സിഗ്നല്‍ കത്തുന്നതിനു മുമ്പ് പോവുന്നതിനായി അമിത വേഗം സ്വീകരിക്കുന്നതും അപകടത്തിനു കാരണമാവുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
റെഡ് സിഗ്നല്‍ മറികടന്നാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിൻറുമാണ് ചുമത്തുന്നത്. വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. വാഹനം അധികൃതര്‍ പിടിച്ചെടുത്താല്‍ വിട്ടുകിട്ടുന്നതിന് ഡ്രൈവര്‍ കനത്തതുക കെട്ടിവെക്കേണ്ടിവരും. ലൈസന്‍സ് ആറുമാസത്തേക്ക് പിന്‍വലിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.