ദുബൈ: കഴിഞ്ഞ വർഷം റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതികളിലൂടെ പ്രയോജനം നേടിയത് 50 ലക്ഷത്തിലധികം വ്യക്തികൾ. 43 സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്. 100 മില്യൻ മീൽസ്, സാധാരണ റമദാൻ സേവനങ്ങൾ, അനാഥകൾക്ക് പെരുന്നാൾ ദിന സഹായം, വസ്ത്രവിതരണം, മറ്റു ചാരിറ്റികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. കുറഞ്ഞ വരുമാനമുള്ള വിഭാഗങ്ങൾക്ക് സൗജന്യമായി ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് പരിശീലന സാമഗ്രികൾ നൽകുന്നതടക്കമുള്ള മറ്റു പദ്ധതികളും ആർ.ടി.എ നടപ്പിലാക്കിയതായി ആർ.ടി.എ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മെഹ്രീസി പറഞ്ഞു.
രാജ്യത്ത് സർക്കാർ സംവിധാനങ്ങൾ നടപ്പിലാക്കിയ പ്രത്യേക ദിനാചരണങ്ങളുടെ ഭാഗമായും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. പതാകദിനം, സ്മരണദിനം, വായന മാസാചരണം, ചൊവ്വാദൗത്യ പദ്ധതി എന്നിവയുമായും അന്താരാഷ്ട്ര ദിനാചരണങ്ങളായ വയോജന ദിനം, തൊഴിലാളി ദിനം, മാനവികത ദിനം, ശിശുദിനം തുടങ്ങിവയോടും അനുബന്ധിച്ച് പരിപാടികൾ ഒരുക്കി.
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സഹായം എത്തിക്കുന്നതിന് പ്രത്യേകമായ പരിപാടികളും ഒരുക്കിയതായി ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.