അബൂദബി: അബു അല്‍ അബ് യദ് പായ്ക്കപ്പലോട്ട മത്സരം ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍. അബു അബയ്ദില്നിന്ന് അബൂദബിവരെയാണ് മത്സരം. അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബാണ് മത്സരത്തിന്റെ സംഘാടകര്‍. അല്‍ ദഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ഹംദാന്‍ ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ രക്ഷകര്‍തൃത്വത്തിലാണ് പരിപാടി.
60 അടി നീളമുള്ള പായ്ക്കപ്പലുകളാണ് മത്സരത്തിനിറങ്ങുക. അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബിന്റെ വെബ്സൈറ്റ് മുഖേന മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ചെയ്യാം. നൂറിലേറെ പായ്ക്കപ്പലുകള്‍ മത്സരത്തിനുണ്ടാവും. 40 ലക്ഷത്തിലേറെ ദിര്‍ഹമാണ് സമ്മാനമായി കൈമാറുക. യു.എ.ഇയുടെ സമുദ്രപൈതൃകം വരുംതലമുറക്ക് കൈമാറുകയെന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ് പരിപാടി അധികൃതര്‍ സംഘടിപ്പിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.