റാസല്‍ഖൈമ: ന്യൂസിലൻഡ് കേന്ദ്രമായ ഒമ്പതാമത് അന്താരാഷ്ട്ര ബെസ്റ്റ് പ്രാക്ടീസ് മത്സരത്തിലെ ക്രൈം കണ്ട്രോള് പാര്‍ട്ണേഴ്സ് (എല്‍.എ.എം.എസ്) ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഇന്റര്‍നാഷനല്‍ ബെസ്റ്റ് പ്രാക്ടീസ് (ഐ.ബി.പി.സി) അവാര്‍ഡ് റാക് പൊലീസിന്. സെവന് സ്റ്റാര്‍ റേറ്റിങ് പുരസ്കാരം സെന്റര്‍ ഫോര്‍ ഓര്‍ഗനൈസേഷനല്‍ എക്സലന്‍സ് റിസര്‍ച്ച് (സി.ഒ.ഇ.ആര്) ഡയറക്ടര്‍ റോബിന് മാനില്‍നിന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് നുഐമി ഏറ്റുവാങ്ങി. റാക് പൊലീസിന് കൂടുതല്‍ സമൃദ്ധിയും പുരോഗതിയും കൈവരിക്കാനും അഭിമാനകരമായ അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടാനും കഴിയട്ടെയെന്ന് പുരസ്കാരം സമ്മാനിച്ച് റോബിന്മാന് ആശംസിച്ചു.
ഒട്ടേറെ അന്താരാഷ്ട്ര മത്സരാർഥികള്‍ക്കിടയില്‍ റാസല്‍ഖൈമ പൊലീസ് കമാന്‍ഡ് കൈവരിച്ച അസാധാരണ നേട്ടം അഭിമാനകരമാണെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല പറഞ്ഞു. ആധുനിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ അവലംബിക്കാനുള്ള റാക് പൊലീസിന്റെ നിരന്തര പ്രയത്നമാണ് നേട്ടത്തിന് നിദാനം. വികസനം, സുസ്ഥിരത, അന്താരാഷ്ട്ര മത്സരക്ഷമത എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികളും സംരംഭങ്ങളുമാണ് റാക് പൊലീസിനെ തേടി അന്താരാഷ്ട്ര പുരസ്കാരമെത്തിയതെന്നും അദ്ദേഹം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.