ആ​ർ​ട്ട് യു.​എ.​ഇ​യു​ടെ 16ാം സീ​സ​ൺ ആ​ർ​ട്ട് ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ട്ട് യു.​എ.​ഇ​യു​ടെ 16ാം സീ​സ​ൺ ആ​ർ​ട്ട് ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് 171ാമ​ത് എ​ക്സി​ബി​ഷ​ൻ ദു​ബൈ ജു​മൈ​റ​യി​ലെ ഗാ​ല​റി​യി​ൽ ന​ട​ക്കും. പ്ര​മു​ഖ ചൈ​നീ​സ് ആ​ർ​ട്ടി​സ്റ്റാ​യ ജെ​ന്നി​ഫ​ർ വോ​ങ്ങി​ന്‍റെ തി​ര​ഞ്ഞെ​ടു​ത്ത 15ഓ​ളം പെ​യി​ന്‍റി​ങ്ങു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ദു​ബൈ ടൂ​റി​സം ഇ​ക്ക​ണോ​മി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ശൈ​ഖ അ​ൽ മു​ത്ത​വ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 30 വ​രെ ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ​വെ​ച്ച് പ്ര​മു​ഖ ഇ​മാ​റാ​ത്തി ക​ലാ​കാ​ര​നാ​യ അ​ബ്ദു​ൽ റ​ഊ​ഫ് അ​ൽ ഖ​ൽ​ഫാ​ന്‍റെ സ​ക്സ​സ് ദു​ബൈ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ സി.​ഇ.​ഒ മ​ജീ​ദ് സ​ഗ​ർ അ​ൽ മ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ 20 വ​രെ ശൈ​ഖ്​ സാ​യി​ദ് റോ​ഡി​ലെ വീ​ൽ ഓ​ഫ് ഫൈ​തി​ൽ​വെ​ച്ച് ഒ​മാ​നി ആ​ർ​ട്ടി​സ്റ്റാ​യ സ​ഫി​യ അ​ൽ ശൈ​ബാ​നി​യു​ടെ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി ആ​ർ​ട്ട്​ എ​ക്സി​ബി​ഷ​ൻ ശൈ​ഖ്​ ഒ​മ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ പ്രൈ​വ​റ്റ് ഓ​ഫി​സ് സി.​ഇ.​ഒ അം​ന അ​ൽ ദാ​ഹി​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ന​വം​ബ​ർ 25 മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ അ​ബൂ​ദ​ബി എ​മി​റേ​റ്റ്സ് പാ​ല​സി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ അ​റ​ബ് ഇ​മാ​റാ​ത്തി വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ സു​വാ​ദ് അ​ൽ സു​വൈ​ദി​യു​ടെ അ​വാ​ർ​ഡ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ശൈ​ഖ്​ ദി​യാ​ബ് ബി​ൻ ഖ​ലീ​ഫ ആ​ൽ ന​ഹ്​​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഡി​സം​ബ​ർ 20 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്ക​ൾ​പ്ച​ർ എ​ക്സി​ബി​ഷ​ൻ ദു​ബൈ ട്രം​പ് ഗോ​ൾ​ഫ് ക്ല​ബി​ൽ​വെ​ച്ച് ന​ട​ത്തും.

2025 ജ​നു​വ​രി 15 മു​ത​ൽ ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ ചൈ​നീ​സ് പു​തു​വ​ർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ക്‌​സി​ബി​ഷ​നി​ൽ ചൈ​നീ​സ് ആ​ർ​ട്ട് ഗ്രൂ​പ് പ​ങ്കെ​ടു​ക്കും. ഫെ​ബ്രു​വ​രി 15 മു​ത​ൽ 25 വ​രെ ശൈ​ഖ്​ സാ​യി​ദ് റോ​ഡി​ലെ വീ​ൽ ഓ​ഫ് ഫൈ​ത്തി​ൽ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ യു​ക്രെ​യ്ൻ ആ​ർ​ട്ടി​സ്റ്റ് ഡി​മി​ത്രോ യു​ടെ പെ​യി​ന്റി​ങ്ങു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ദു​ബൈ ആ​ർ​ട്ട് സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് അ​ഞ്ച്​ മു​ത​ൽ 10 വ​രെ ദു​ബൈ ആ​ർ​ട്ട് എ​ക്സി​ബി​ഷ​ൻ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ​വെ​ച്ച് ന​ട​ത്തും. 50ഓ​ളം രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​ഞ്ഞൂ​റോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. തു​ട​ർ​ന്ന് അ​റ​ബ് ആ​ർ​ട്ട് അ​വാ​ർ​ഡ്‌​സ് അ​ർ​മാ​നി പ​വി​ലി​യ​നി​ൽ​വെ​ച്ച് ന​ട​ത്തു​മെ​ന്ന് ആ​ർ​ട്ട് യു.​എ.​ഇ സ്ഥാ​പ​ക​ൻ സ​ത്താ​ർ അ​ൽ ക​ര​ൻ, ആ​ർ​ട്ട് യു.​എ.​ഇ യൂ​ത്ത് സ്ഥാ​പ​ക സാ​യ ഫ​തൂം എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Art UAE's 16th season art calendar has been released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.