അബൂദബി: തലസ്ഥാന നഗരിയിലേക്ക് ലോകം പറന്നിറങ്ങുന്ന അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പുതിയ നാമം അടുത്തവർഷം ഫെബ്രുവരി ഒമ്പത് മുതല്‍ നിലവില്‍ വരുമെന്ന് അബൂദബി മീഡിയാ ഓഫിസ് അറിയിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് പുനര്‍നാമകരണത്തിന് ഉത്തരവിട്ടത്. ബുധനാഴ്ച മുതല്‍ വിമാനത്താവളത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ടെര്‍മിനല്‍-എ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പേരുമാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളിലൊന്നാണിത്. ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ വിമാനത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.