അബൂദബി അൽ മഖ്‌ത പാലം ശനിയാഴ്ച വരെ അടച്ചിടും

അബൂദബി: അൽ മഖ്ത പാലം ശനിയാഴ്ച വരെ ഭാ​ഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി വകുപ്പും അബൂദബിയുടെ സംയോജിത ഗതാഗത കേന്ദ്രവും (ഐ.ടി.സി) ആണ്​ ഇതുസംബന്ധിച്ച അറിയിപ്പ്​ നൽകിയത്​. അൽ മഖ്ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഏറ്റവും ഇടതുവശത്തെ ലെയിനുകളാണ്​ ശനിയാഴ്ച രാവിലെ 5.30 വരെ അടച്ചിടുക. ഏഴുമാസം നീളുന്ന പാലം നവീകരണത്തിന്‍റെ ഭാ​ഗമായാണ് അടച്ചിടൽ. ഒക്ടോബറോടെ നവീകരണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

അബൂദബിയെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കാനായി 1968ലാണ് അൽ മഖ്ത പാലം നിർമിച്ചത്. ആസ്ത്രേലിയൻ എൻജിനീയറായ വാ​ഗ്നർ ബിറോ ആണ് പാലത്തിന്‍റെ ആദ്യരൂപം നിർമിച്ചത്. ഇത് പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Abu Dhabi Al Maqta Bridge will remain closed until Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.