‘കലിപ്പ്’ തീർക്കാൻസ്മാഷ് മുറിയൊരുക്കി അബൂദബിയും

അബൂദബി: ‘കലിപ്പ്’ തീര്‍ക്കാന്‍ അബൂദബിയില്‍ സ്മാഷ് മുറിയൊരുങ്ങി. ടിവിയോ കംപ്യൂട്ടറോ പാത്രങ്ങളോ ഗ്ലാസുകളോ ഗിത്താറുകളോ അടക്കമുള്ളവ തല്ലിതകര്‍ക്കാനാണ് സ്മാഷ് റൂം ഒരുക്കിയിരിക്കുന്നത്. ദേഷ്യം പിടിച്ച് വീട്ടിലോ ഓഫിസുകളിലോ സാധനസാമഗ്രികള്‍ തല്ലിത്തകര്‍ക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു സൗകര്യവുമായി സ്മാഷ് റൂം എന്ന പേരില്‍ പുതിയ കേന്ദ്രം തുറന്നത്.

ഇവിടെയെത്തുന്നവര്‍ക്ക് സുരക്ഷഉറപ്പാക്കിയ ശേഷം ഇഷ്ടമുള്ള ആയുധം എടുത്ത് കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ക്കാവുന്നതാണ്. തകര്‍ക്കുന്ന സാമഗ്രികളെല്ലാം റീസൈക്കിള്‍ ചെയ്‌തെടുക്കും. ഇതിനാല്‍ തന്നെ ഭൂമിയെ സംരക്ഷിക്കുകയാണെന്ന സമാധാനത്തോടെ നിങ്ങള്‍ക്ക് ഇവ തല്ലിത്തകര്‍ക്കാമെന്ന് സ്മാഷ് റൂം അധികൃതര്‍ പറയുന്നു.

തല്ലിത്തകര്‍ത്തും എറിഞ്ഞുടച്ചും ഒടിച്ചും ഡാന്‍സ് ചെയ്തുമൊക്കെ ജോലി മൂലമോ കുടുംബജീവിതത്തില്‍ നിന്നോ ഒക്കെയുള്ള ദേഷ്യം അവസാനിപ്പിച്ച് റിലാക്‌സ് ചെയ്യാനും സ്മാഷ് റൂം വെബ്‌സൈറ്റില്‍ പറയുന്നു. ദുബൈയിൽ തുറന്ന സ്മാഷ് റൂം വന്‍ വിജയമായതിനെ തുടര്‍ന്ന് അബൂദബിയിലേക്കും പുതിയ ശാഖ തുറന്നത്. അല്‍ റൗദ് തെരുവില്‍ നഹില്‍ ബില്‍ഡിങ്ങിലാണ് സ്മാഷ് റൂം അബൂദബിയില്‍ തുറന്നത്. കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ് ഉണ്ട്. ബുക്കിങ്ങിനും വിശദവിവരങ്ങള്‍ക്കുമായി thesmashroom.com സന്ദര്‍ശിക്കുക.

Tags:    
News Summary - Abu Dhabi also set up a smash room to finish 'Kalip'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.