1. അബൂദബി ശൈഖ് സായിദ് മസ്ജിദ്, 2. ഫുജൈറ ശൈഖ് സായിദ് മസ്ജിദ്

അ​ബൂ​ദ​ബി, ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് മ​സ്ജി​ദു​ക​ൾ ഇ​ന്ന് തു​റ​ക്കും

അബൂദബി: രാഷ്​ട്രപിതാവ് ശൈഖ് സായിദി​െൻറ സ്മാരകങ്ങളും രാജ്യത്തെ സന്ദർശകരെ ഏറ്റവുമധികം ആകർഷിക്കുകയും ചെയ്യുന്ന അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കുകൾ ഞായറാഴ്ച മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും.ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ചാണ് യു.എ.ഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കുകൾ തുറക്കുന്നത്​.കോവിഡ്​ വ്യാപകമായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ട ഈ മസ്​ജിദുകൾ വീണ്ടും തുറക്കുന്നത് സുരക്ഷിതമായ സാംസ്‌കാരിക അനുഭവം സന്ദർശകർക്ക് ഉറപ്പാക്കിയാണെന്നും അധികൃതർ പറഞ്ഞു.

രണ്ടു പള്ളികളിലെയും എല്ലാ പ്രവേശന കവാടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനുള്ള കാമറകൾ സ്ഥാപിച്ചു. രോഗലക്ഷണം കാണുന്ന സന്ദർശകരെ ക്വാറൻറീൻ ചെയ്യാൻ മുറിയും പ്രത്യേക മെഡിക്കൽ സംഘത്തി​െൻറ സാന്നിധ്യവും ഉറപ്പാക്കും. അകത്തും പുറത്തും സന്ദർശകർ കൂട്ടംകൂടുന്ന സാഹചര്യങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുകയും വേണം. സന്ദർശകരുടെ പ്രവേശന വഴികളും പുറത്തേക്കുള്ള വഴികളും പ്രത്യേകം അടയാളപ്പെടുത്തും.

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് സന്ദർശകർക്ക്​ മസ്ജിദിനുള്ളിലേക്കും പുറത്തേക്കും സഞ്ചരിക്കാനുള്ള സൗകര്യം അടയാളപ്പെടുത്തിയിട്ടുള്ളത്. മാസ്‌ക്കുകൾ ധരിക്കേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കും. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുന്നതിനും ഓരോ വ്യക്തികൾക്കുമിടയിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ദൂരം പാലിക്കുന്നതിനും മുന്നറിയിപ്പ്​ ബോർഡുകളും സ്ഥാപിച്ചു.രാജ്യത്തെ സുപ്രധാന സാംസ്‌കാരിക സ്മാരകങ്ങളായ ഈ മസ്ജിദുകളിൽ അണുനശീകരണവും സുഗമമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.