അബൂദബി: ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിലെ വേഗപരിധി മാറ്റം നിലവിൽവന്നു. ഇതോടെ ഈ റോഡിലെ നിശ്ചിത ലൈനുകളിലൂടെ മണിക്കൂറിൽ 120 കിലോമീറ്ററിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് പിഴ അടക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് റോഡിൽ സൂചന ബോർഡുകൾ സ്ഥാപിച്ചു.
കൂടിയ വേഗപരിധി 140 കിലോമീറ്ററാണ്. പരിധിയിൽ കൂടുകയോ കുറയുകയോ ചെയ്താൽ 400 ദിർഹമാണ് പിഴ. ഈ മാസം പിഴ ഈടാക്കില്ല. എന്നാൽ, മുന്നറിയിപ്പ് നൽകും. മേയ് ഒന്നുമുതലാണ് പിഴ ഈടാക്കുന്നത്. ഇടതുവശത്തുനിന്ന് ആദ്യത്തെ രണ്ട് ലൈനുകളിലാണ് ശരാശരി വേഗത 120 കിലോമീറ്ററാക്കിയത്.
ഭാരവാഹനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വലതുവശത്തെ ലൈനിലും രണ്ടാമത്തെ ലൈനിലും ഈ നിയമം ബാധകമല്ല. എല്ലാ ലൈനുകളിലും പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.