അബൂദബി: അബൂദബി നഗരത്തിന് ദ ലിവ്കോം അവാര്‍ഡിന്റെ രണ്ട് പുരസ്കാരങ്ങള്‍. മികച്ച നഗരത്തിനുള്ള ഇ കാറ്റഗറിയില്‍ സ്വര്‍ണ പുരസ്കാരവും മികച്ച പദ്ധതിക്കുള്ള വെള്ളി പുരസ്കാരവുമാണ് അബൂദബിക്ക് ലഭിച്ചത്. ജൂണ്‍ രണ്ടിന് മാള്‍ട്ടയില്‍ സംഘടിപ്പിച്ച പുരസ്കാരച്ചടങ്ങിലായിരുന്നു അബൂദബിക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അബൂദബി സിറ്റി നഗരസഭക്കാണ് സ്വര്‍ണ പുരസ്കാരം.
അബൂദബി കോര്‍ണിഷ് ഉദ്യാന, പൂന്തോട്ട പദ്ധതിക്കാണ് വെള്ളി പുരസ്കാരം. 1997ല്‍ സ്ഥാപിതമായ ലിവ് കോം പുരസ്കാരത്തില്‍ ഇത്തവണ 260 നഗരങ്ങളും 42 പദ്ധതികളുമാണ് മത്സരിച്ചത്. പൊതുജനങ്ങള്‍ക്ക് മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനടക്കമുള്ള ആറു മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് പുരസ്കാരത്തിനായി നഗരങ്ങളെ തിരഞ്ഞെടുത്തത്.
പൗരന്മാര്ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ സന്തോഷകരമായ ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതില്‍ ലോകത്തിലെ ഏറ്റവും വികസിതമായ തലസ്ഥാന നഗരിയായി മാറുന്നതില്‍ അബൂദബി കാഴ്ചവെക്കുന്ന മികവാണ് പുരസ്കാരനേട്ടം അടിവരയിടുന്നത്. അന്താരാഷ്ട്ര അംഗീകാരം അബൂദബിക്ക് ലഭിച്ചതില്‍ തങ്ങള്‍ അത്യധികം അഭിമാനിക്കുന്നുവെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ സെയിഫ് ബദല്‍ അല്‍ ഖുബൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.