അബൂദബി: ബലിപെരുന്നാൾ പ്രമാണിച്ച് 1.1 ബില്യൺ ദിർഹമിെൻറ ഭവനവായ്പ-തിരിച്ചടവ് അബൂദബി സർക്കാർ ഒഴിവാക്കി. അബൂദബിയിലെ 803 ഇമാറാത്തികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് അബൂദബി മീഡിയ ഓഫിസ് വെളിപ്പെടുത്തി. സർവിസിൽനിന്ന് വിരമിച്ചവരെയും വായ്പ നിലനിൽക്കെ മരിച്ചവരുടെ കുടുംബങ്ങളെയുമാണ് തിരിച്ചടവിൽനിന്ന് ഒഴിവാക്കുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശത്തെ തുടർന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി മുതൽ 3.31 ബില്യൺ ദിർഹമാണ് ഭവനവായ്പയായി പൗരന്മാർക്ക് അബൂദബിയിൽ വിതരണം ചെയ്തത്.
യു.എ.ഇയിൽ കുറഞ്ഞത് 15 വർഷത്തോളം ജോലി ചെയ്തിരുന്നവരും 10 വർഷമോ അതിൽ കൂടുതലോ താമസിച്ചവരുമായ ഇമറാത്തികൾക്ക് സർക്കാറിൽനിന്ന് ഭവനനിർമാണത്തിന് സ്ഥലമോ വീടോ വാങ്ങുന്നതിന് അഞ്ചു ലക്ഷം മുതൽ 22.5 ലക്ഷം ദിർഹം വരെ വായ്പകൾക്ക് അപേക്ഷിക്കാം. ഈ വായ്പത്തുക അവരുടെ ജീവിതകാലത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. ഭരണാധികാരിയുടെ പ്രത്യേക നിർദേശപ്രകാരം ചിലപ്പോൾ ഇത് ഒഴിവാക്കാം. സാധാരണഗതിയിൽ സർവിസിൽനിന്ന് വിരമിച്ചവരെയും കുറഞ്ഞ വരുമാനമുള്ള ഇമറാത്തികളെയുമാണ് വായ്പ തിരിച്ചടക്കുന്നതിൽനിന്ന് ഒഴിവാക്കുന്നത്. ശൈഖ് സായിദ് ഭവന വായ്പാപദ്ധതിക്കുപുറമെ അബൂദബി ഹൗസിങ് അതോറിറ്റിയാണ് സ്വദേശികൾക്ക് ഭവനവായ്പ ബദൽ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.